വടകര: അരിയുമായി വീട്ടിലേക്കു പോകുന്നതിനിടെ വയോധികെൻറ കൈയിൽനിന്ന് റോഡിൽ വീണ അരി വാരി നൽകുന്ന പൊലീസുകാരെൻറ ചിത്രം വൈറലായി.
ഞായറാഴ്ച രാവിലെ വടകര അഞ്ചുവിളക്കിനു സമീപമാണ് അരിയുമായി വീട്ടിലേക്കു പോകുന്നതിനിടെ വയോധികെൻറ കൈയിലെ സഞ്ചി പൊട്ടി അരി റോഡിൽ ചിതറിയത്. ട്രാഫിക് എസ്.ഐ രാധാകൃഷ്ണനൊപ്പം വാഹനപരിശോധന നടത്തുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ തോടന്നൂർ കന്നിനടയിലെ എൻ.കെ. പ്രദീപൻ ഇത് കാണുകയും ഓടി വന്ന് അരി റോഡിൽനിന്ന് വാരിയെടുത്ത് സഞ്ചിയിൽ ഇട്ടുകൊടുക്കുകയുമായിരുന്നു.
അരി വാരി നൽകുന്ന ചിത്രം പകർത്തിയ ആൾ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. അതോടെ നൂറുകണക്കിനാളുകളാണ് ചിത്രം ഷെയർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.