വടകര: മാഹിയിൽനിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പിലാത്തോട്ടത്തിൽ വീട്ടിൽ രാജനെയാണ് (38) 7.5 ലിറ്റർ മാഹി വിദേശമദ്യവുമായി വടകര എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ദേശീയ പാതയിൽവെച്ചാണ് ഇയാള്‍ പിടിയിലായത്.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർ കെ.എം. സോമസുന്ദരൻ, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ കെ. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സിനീഷ്, എ. ശ്യാംരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർ ബി. ബബിത എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.