ചെലവൂർ മൂഴിക്കൽ എ.എം.എൽ.പി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്ത് എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ എം. കുഞ്ഞാപ്പ കുട്ടികളുമായി സംവദിക്കുന്നു

ഭാവനയുടെ ചിറകിലേറി വിദ്യാരംഗത്തിനു തുടക്കം

മൂഴിക്കൽ: കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ വരികൾ കൂട്ടിച്ചേർത്ത് കവിതയുണ്ടാക്കിയും വായനയുടെ രസം തുളുമ്പുന്ന കഥകൾ പറഞ്ഞും വിദ്യാരംഗം കലാസാഹിത്യ വേദിക്കു തുടക്കമായി. ചെലവൂർ മൂഴിക്കൽ എ.എം.എൽ.പി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ എം. കുഞ്ഞാപ്പ നിർവഹിച്ചു.

പി.ടി.എ വൈസ് പ്രസിഡന്റ് എൻ.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ആദം സിമൽ, വി.എസ്. അദ്‍വിക്, സി.എം. സൈനിക, എൻ.കെ. ഹൻഫ, കെ.എം. അസ്ത്രദേവ്, മിൻഹ ഫാത്തിമ, അയ്ദിൻ അയാശ്, കെ. അൽക്ക, കെ.ടി. ആരുഷ് എന്നിവർ സംസാരിച്ചു. കഥാകൃത്ത് നൗഷാദ് പെരുമാതുറ, മദർ പി.ടി.എ പ്രസിഡന്റ് കെ.വി. ബബിത, മുൻ ഹെഡ്മിസ്ട്രസ് ടി.എം. ജയന്തി തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് വി.കെ. ഷീബ ടീച്ചർ സ്വാഗതവും ശ്രീപ്രിയ നായർ നന്ദിയും പറഞ്ഞു.

Tags:    
News Summary - vidyaarangam kalassahithya vedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.