നന്മണ്ട: ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ചക്കാലവീട്ടിൽ ബേബിയുടെ ഭാര്യ വിനീത (36) ഗുരുതരമായ കരൾരോഗത്തെ തുടർന്ന് രണ്ടു മാസത്തോളമായി ചികിത്സയിൽ തുടരുകയാണ്. ഉടൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയാലേ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ശസ്ത്രക്രിയക്ക് ഈ മാസം 22 ലക്ഷം രൂപയും അനുബന്ധ ചികിത്സക്കുമായി 40 ലക്ഷം രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഭർത്താവ് ബേബി ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബം ദൈനംദിന ജീവിതം തള്ളിനീക്കുന്നത്. 65 വയസ്സുള്ള അമ്മയും 12 വയസ്സുള്ള മകളും 16 വയസ്സുള്ള മകനും ഉൾപ്പെട്ട കുടുംബമാണ് വേദന കടിച്ചമർത്തിക്കഴിയുന്നത്. വിനീതയുടെ സഹോദരൻ കരൾ ദാനം ചെയ്യാൻ തയാറായിട്ടുണ്ട്. സാമ്പത്തിക പ്രയാസത്തിൽനിന്ന് കുടുംബത്ത രക്ഷിച്ച് വിനീതയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നാട്ടുകാരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും ജനപ്രതിനിധികളുമടങ്ങുന്ന ജനകീയ കൂട്ടായ്മ രൂപവത്കരിച്ചിരിക്കുകയാണ്.
സംഭാവനകൾ ചക്കാലവീട്ടിൽ വിനീത ചികിത്സാ കമ്മിറ്റി നന്മണ്ട എന്ന പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ നന്മണ്ട ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ.40642101108275 ഐ.എഫ്.എസ് കോഡ് KLGB0040642.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.