നാദാപുരം: റോഡ് വെട്ടിപ്പൊളിക്കാൻ ഒരു മടിയുമില്ലാതെ ജല അതോറിറ്റി. കിലോമീറ്ററിന് ഒരു കോടി രൂപ ചെലവിൽ നൂതന സാങ്കേതികവിദ്യയും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ പക്രംതളം കൈനാട്ടി റോഡിന്റെയും തലശ്ശേരി റോഡിന്റെയും ഭാഗമായ സംസ്ഥാനപാതയാണ് ജലസേചനവകുപ്പിന്റെ പൈപ്പ് മാറ്റൽ നടപടിയുടെ ഭാഗമായി വെട്ടിപ്പൊളിക്കുന്നത്.
തലശ്ശേരി റോഡിൽ ആവോലം, വേറ്റുമ്മൽ ഭാഗത്തും ഇതേ ജോലി ആരംഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടം റോഡിന് ഉണ്ടാകുന്നതോടൊപ്പം കല്ലാച്ചി റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. കുഴിയെടുക്കുമ്പോൾ ഉണ്ടാകുന്ന കല്ലും മണ്ണും കരാറുകാർ റോഡരികിൽതന്നെ കൂട്ടിയിടുന്നതിനാൽ സ്ഥലത്ത് അപകടഭീഷണിയും നിലനിൽക്കുകയാണ്. റോഡിൽ കുഴിയെടുത്താൽ പൂർവസ്ഥിതിയിലാക്കണമെന്നാണ് നിയമമെങ്കിലും കരാറുകാരും ഉദ്യോഗസ്ഥരും കണ്ണടക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.