കോഴിക്കോട്: അഹമ്മദാബാദിൽ നടന്ന ദേശീയ ഗെയിംസ് വോളിബാൾ മത്സരത്തിൽ ചാമ്പ്യന്മാരായ കേരള പുരുഷ -വനിത ടീമുകൾക്ക് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും കേരള സ്റ്റേറ്റ് വോളിബാൾ ടെക്നിക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. 37 വർഷത്തിനു ശേഷമാണ് കേരള പുരുഷ ടീം ചാമ്പ്യന്മാരാവുന്നത്.
പ്രസിഡന്റ് ഒ. രാജഗോപാൽ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രതിനിധി പി.ടി. അഗസ്റ്റിൻ, കൗൺസിൽ എക്സിക്യൂട്ടിവ് മെംബർമാരായ ടി.എം. അബ്ദുറഹിമാൻ, ഇ. കോയ, കേരള സ്റ്റേറ്റ് വോളിബാൾ ടെക്നിക്കൽ കമ്മിറ്റി അംഗം കെ.വി. ദാമോദരൻ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മുൻ വോളിബാൾ പരിശീലകരായ ടി.കെ. രാഘവൻ, കെ.കെ. ശ്രീധരൻ തുടങ്ങിയവർ വിജയികളെ ഹാരമണിയിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. സുലൈമാൻ സ്വാഗതം പറഞ്ഞു. സ്വീകരണത്തിന് ദേശീയ ചാമ്പ്യൻ ടീം ക്യാപ്റ്റൻമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.