കോഴിക്കോട്: വളർത്താനേറ്റെടുത്ത നാലരവയസ്സുകാരിയെ കാമുകനൊപ്പം ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി 30 വർഷത്തിനുശേഷം വീണ്ടും അറസ്റ്റിൽ. മൂന്നാർ സ്വദേശിനി ബീന എന്ന ഹസീനയെയാണ് കളമശ്ശേരിയില്‍നിന്ന് ടൗൺ പൊലീസ് അറസ്റ്റ്ചെയ്തത്. 1991ലാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരു സ്വദേശിനിയിൽനിന്ന് വളർത്താനേറ്റെടുത്ത പെൺകുട്ടിയെ കോഴിക്കോട് ലോഡ്ജിൽെവച്ച് ബീനയും മംഗലാപുരം സ്വദേശിയായ കാമുകൻ ഗണേശനും ചേർന്ന് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവത്രെ.
തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ കുട്ടി മരിച്ചു. ഇതോടെ, മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ െചയ്തു. തുടരന്വേഷണത്തിൽ ലഭിച്ച തെളിവുകളുെട അടിസ്ഥാനത്തിൽ െകാലക്കുറ്റം ചുമത്തി ബീനയെയും ഗണേശിനെയും അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതികൾ മുങ്ങി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചവരെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിനിടെയാണ് ബീന മൂന്നാർ ഭാഗത്താണ് താമസമെന്ന് വ്യക്തമായത്. ബന്ധുവിെൻറ മരണവുമായി ബന്ധപ്പെട്ട് കളമശ്ശേരിയില്‍ എത്തുമെന്ന വിവരം ലഭിച്ചതോടെ അവിടെയെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒളിവിൽപോയ ഗണേശിനെ പിന്നീട് ബീന കണ്ടിട്ടില്ലെന്നും ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ടൗൺ ഇൻസ്പെക്ടര്‍ ശ്രീഹരി, എസ്.ഐമാരായ ബിജു ആൻറണി, അബ്ദുൽ സലീം, സീനിയര്‍ സിവിൽ പൊലീസ് ഓഫിസർ സജേഷ് കുമാര്‍.
സിവിൽ പൊലീസ് ഓഫിസർമാരായ രജീഷ് ബാബു, സുജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.