നാദാപുരം: തൂണേരി പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിലെ താൽക്കാലിക എൻജിനീയർ കാട്ടിൽ ഒതയോത്ത് മർവാനെ (21) പൊലീസ് മർദിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് മർവാൻ പറയുന്നത്. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് എത്തിയ സുഹൃത്തിെൻറ കൂടെ ഇയ്യങ്കോട് വായനശാലക്ക് സമീപത്തെ വീട്ടിൽ പോയതായിരുന്നു.
വീടിെൻറ മുന്നിലെ റോഡിൽ കാറിൽ ഇരിക്കുകയായിരുന്ന മർവാനെ അതുവഴി വന്ന പൊലീസ് വാഹനത്തിലുള്ളവർ ചോദ്യംചെയ്യുന്നതിനിടെ മർദിച്ചെന്നാണ് പരാതി. ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ, ഇയ്യങ്കോട് കാപ്പറോട്ട് മുക്കിൽ സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചതായി പഞ്ചായത്തും നാട്ടുകാരും നിരവധി പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കുകയും സംശയകരമായ സാഹചര്യത്തിൽ കണ്ടവരെ വീടുകളിലേക്ക് പറഞ്ഞയക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.