ഫുഡിയോ സമൂസ ഫെസ്റ്റ് തിങ്കളാഴ്ച

തിരൂർ: 'ഇലയും കൊമ്പും' ഹോംലി ഫുഡ്സ് സംഘടിപ്പിക്കുന്ന വൈകീട്ട്​ നാലിന്​ തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ ഉദ്ഘാടനം ചെയ്യും. തലക്കാട് പഞ്ചായത്തിലുള്ളവർക്കായാണ് സമൂസ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട്​ നാലിന് മുമ്പ്​ ബി.പി അങ്ങാടി മെഹക്ക് ടവറിലെ മിനി കോൺഫറൻസ് ഹാളിലെ (എസ്.ബി.ഐ ബിൽഡിങ്​) വേദിയിൽ സമൂസയെത്തിച്ച് മത്സരത്തിൽ പങ്കാളിയാവാം. വിജയികൾക്കായി മെഗാ മത്സരവും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ റംല ലത്തീഫ് കൊട്ടാരത്ത്, ഫായിസ് അറഫ, സിബീഷ് മൂപ്പൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.