ജ​പ്പാ​നി​ലെ ‘സ​കു​റ’ സ​യ​ന്‍സ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​കെ.​പി. സു​ഹൈ​ല്‍, അ​നീ​ന ഹ​ക്കീം, ആ​ര്‍ദ്ര സു​നി​ൽ

ജ​പ്പാ​നി​ലെ ശാ​സ്ത്ര പ​രി​പാ​ടി​യി​ലേ​ക്ക് കാ​ലി​ക്ക​റ്റി​ല്‍നി​ന്ന് മൂ​ന്നുപേ​ര്‍

തേ​ഞ്ഞി​പ്പ​ലം: ജ​പ്പാ​ന്‍ സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (ജെ.​എ​സ്.​ടി) ഹൊ​കെ​യ്ഡോ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​കു​റ’ സ​യ​ന്‍സ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് മൂ​ന്ന് പേ​ർ. ഫി​സി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ അ​ധ്യാ​പ​ക​നാ​യ ഡോ. ​കെ.​പി. സു​ഹൈ​ല്‍, ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​ബ​യോ​സ​യ​ന്‍സ് വി​ദ്യാ​ര്‍ഥി​നി അ​നീ​ന ഹ​ക്കിം, നാ​നോ സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം.​എ​സ് സി ​കെ​മി​സ്ട്രി വി​ദ്യാ​ര്‍ഥി​നി ആ​ര്‍ദ്ര സു​നി​ല്‍ എ​ന്നി​വ​ര്‍ക്കാ​ണ് ക്ഷ​ണം ല​ഭി​ച്ച​ത്. ജ​പ്പാ​നി​ലെ ശാ​സ്ത്ര സാ​ങ്കേ​തി​ക വ​ള​ര്‍ച്ച നേ​രി​ട്ട​റി​യു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

ഹൊ​കെ​യ്ഡോ സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍ ഡോ. ​പി.​കെ. ഹാ​ഷി​മി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, ല​ബോ​റ​ട്ട​റി സ​ന്ദ​ര്‍ശ​ന​ങ്ങ​ള്‍, ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളെ അ​ടു​ത്ത​റി​യ​ല്‍, സാം​സ്‌​കാ​രി​ക ആ​ശ​യ വി​നി​മ​യം എ​ന്നി​വ​യെ​ല്ലാം ഒ​രാ​ഴ്ച നീ​ളു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ്. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ഹാ​ല ന​സ്റി​ന്‍ (എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ്), ഷാ​ദി​യ അ​മ്പ​ല​ത്ത് (മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ഫാ​ര്‍മ​സി പെ​രി​ന്ത​ല്‍മ​ണ്ണ), കെ. ​ഫി​ദ (ഫാ​റൂ​ഖ് കോ​ള​ജ്), കെ. ​അ​ഫ്ര (പി.​എ​സ്.​എം.​ഒ കോ​ള​ജ് തി​രൂ​ര​ങ്ങാ​ടി), ല​ഹ​ന്‍ മ​ണ​ക്ക​ട​വ​ന്‍ (എം.​ഇ.​എ​സ് കേ​വീ​യം കോ​ള​ജ് വ​ളാ​ഞ്ചേ​രി) എ​ന്നി​ങ്ങ​നെ അ​ഞ്ച് പേ​ര്‍ കൂ​ടി സം​ഘ​ത്തി​ലു​ണ്ട്.

Tags:    
News Summary - Japan Science Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.