അ​ബ്ദു​ല്‍അ​സീ​സ്, ഫൈ​സ​ല്‍

കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

എ​ട​ക്ക​ര: സ്‌​കൂ​ട്ട​റി​ല്‍ വി​ല്‍പ​ന​ക്കാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ട​ക്ക​ര പൊ​ലീ​സും ഡാ​ന്‍സാ​ഫ് ടീ​മും ചേ​ര്‍ന്ന് അ​റ​സ്റ്റ് ചെ​യ്തു. ചു​ങ്ക​ത്ത​റ അ​ണ്ടി​ക്കു​ന്ന് ഏ​ലാ​യി അ​ബ്ദു​ല്‍ അ​സീ​സ് (30), കു​രി​ക്ക​ള്‍ ക​ള​ത്തി​ല്‍ ഫൈ​സ​ല്‍ (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ല​മ്പൂ​ര്‍ ഡി​വൈ.​എ​സ്.​പി പി.​കെ. സ​ന്തോ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു​വി​ന്റെ നി​ര്‍ദേ​ശ പ്ര​കാ​രം പൊ​ലീ​സും നി​ല​മ്പൂ​ര്‍ ഡാ​ന്‍സാ​ഫും ചേ​ര്‍ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ചു​ങ്ക​ത്ത​റ ഷാ​ഫി പ​ടി​യി​ല്‍ വെ​ച്ചാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഫൈ​സ​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

എ​സ്.​ഐ പി. ​ജ​യ​കൃ​ഷ്ണ​ന്‍, സീ​നി​യ​ര്‍ സി.​പി.​ഒ സാ​ബി​ര്‍ അ​ലി, സി.​പി.​ഒ ന​ജ്മു​ദ്ദീ​ന്‍ എ​ന്നി​വ​രും ഡാ​ന്‍സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​പി. സു​നി​ല്‍, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ശി​ഫ് അ​ലി, നി​ബി​ന്‍ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Two arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 03:58 GMT