അൻവറിന്റെ ആരോപണം: പൊലീസിലെ ആർ.എസ്.എസ് സ്വാധീനം തൂത്തെറിയണം -നാഷനൽ യൂത്ത് ലീഗ്

മലപ്പുറം: പി.വി. അൻവർ എം.എൽ.എ ഉയർത്തിയ ആരോപണത്തിൽ ഏറ്റവും ഗുരുതരമായ പൊലീസിലെ ആർ.എസ്.എസ് ഫ്രാക്ഷൻ തൂത്തെറിയാൻ ഇടതുപക്ഷ ഗവൺമെൻറ് തയാറാകണമെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആർ.എസ്.എസുകാർ പ്രതിയായ പല കേസുകളിലും സർക്കാരിനെതിരെ ആരോപണത്തിന് പോലീസിലെ ഈ സ്വാധീനം കാരണമായിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും സർക്കാരിനെയും ജനവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ആക്കി മാറ്റാൻ പൊലീസിനകത്തെ ആർ.എസ്.എസ്. സ്വാധീനം കാരണമാകും.

പോലീസിനകത്തുള്ള ദുഷ്പ്രവണതകൾ എൽ.ഡി.എഫ് ഗവൺമെൻറിൻറെ കാലത്ത് വെച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതും മുഖ്യമന്ത്രിയുടെ അടിയന്തര നടപടി ഉണ്ടാകേണ്ടതുമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കമറുദ്ധീൻ തയ്യിൽ, അബ്ദുള്ള കള്ളിയത്ത്, റഫീഖ് വെട്ടം, മജീദ് പൂക്കോട്ടൂർ മുത്തു തിരൂർ എന്നിവരും പ​ങ്കെടുത്തു.

Tags:    
News Summary - Anwar's allegation: RSS influence in police should be swept away - National Youth League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.