'വിശ്വാസ ജീര്‍ണതകള്‍ക്കെതിരെ മൗനമരുത്'

മലപ്പുറം: മതത്തെ ചൂഷണോപാധിയാക്കുന്ന പൗരോഹിത്യ മാഫിയകള്‍ക്കെതിരില്‍ പ്രതികരിക്കാന്‍ പണ്ഡിതന്മാരും മത -രാഷ്ട്രീയ രംഗത്തുള്ളവരും മുന്നോട്ടുവരണമെന്ന് 'കറാമത്ത് കഥകള്‍ അഹ്‌ലുസ്സുന്നക്ക് പറയാനുള്ളത്' പ്രമേയത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മുജാഹിദ് ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ്​ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ്​ പി.എന്‍. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജാമിഅ അല്‍ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. അഷ്​റഫ്, പ്രഫ. ഹാരിസുബ്​നു സലീം, അബ്ദുല്‍ മാലിക് സലഫി, വൈസ് പ്രസിഡന്‍റ്​ അബൂബക്കര്‍ സലഫി, അര്‍ഷദ് അല്‍ഹികമി, ശമീല്‍ അരീക്കോട്, അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, അബ്ദുറഹ്മാന്‍ മദനി തുടങ്ങിയവര്‍ പങ്കെടുത്തു. m3 aslm1 wisdom വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി മലപ്പുറത്ത് സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.