മലപ്പുറം: സര്‍ക്കാറിെൻറ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായുള്ള ജില്ലയിലെ പട്ടയ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനതല പട്ടയ വിതരണോദ്ഘാടനവും സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ കെട്ടിടോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. ജില്ലതല ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയര്മാന് മുജീബ് കാടേരി മുഖ്യാതിഥിയായി. 1615 പട്ടയങ്ങള്‍ എം.എല്‍.എ വിതരണം ചെയ്തു.
മഞ്ചേരി ലാന്‍ഡ് ൈട്രബ്യൂണല്‍ 231 പട്ടയങ്ങള്‍, തിരൂര്‍ ലാന്‍ഡ് ൈട്രബ്യൂണല്‍ 575 പട്ടയങ്ങള്‍, തിരൂരങ്ങാടി ലാന്‍ഡ് ൈട്രബ്യൂണല്‍ 300 പട്ടയങ്ങള്‍, മലപ്പുറം ലാന്‍ഡ് ൈട്രബ്യൂണല്‍ (ദേവസ്വം) 90 പട്ടയങ്ങള്‍, തിരൂര്‍ എല്‍.എ (ജനറല്‍) 100 പട്ടയങ്ങള്‍, മലപ്പുറം എല്‍.എ (ജനറല്‍) 100 പട്ടയങ്ങള്‍, എല്‍.എ (എയര്‍പോര്‍ട്ട്) 70 പട്ടയങ്ങള്‍, കൊണ്ടോട്ടി തഹസില്‍ദാര്‍ 14 പട്ടയങ്ങള്‍, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഏഴ് പട്ടയങ്ങള്‍ (മിച്ചഭൂമി പട്ടയം), ഏറനാട് തഹസില്‍ദാര്‍ ഒരു പട്ടയം, നിലമ്പൂര്‍ തഹസില്‍ദാര്‍ 119 പട്ടയങ്ങള്‍ (89 മിച്ചഭൂമി, 30 പതിവ് പട്ടയം), തിരൂരങ്ങാടി തഹസില്‍ദാര്‍ എട്ട് പട്ടയങ്ങള്‍ എന്നിങ്ങനെ 1615 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പോത്തുകല്ല് വില്ലേജിലെ ചളിക്കല്‍ കോളനിയിലെ 30 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് എടക്കര വില്ലേജിലെ ചെമ്പന്‍കൊല്ലിയില്‍ 10 സെൻറ് ഭൂമിക്ക് വിതം പട്ടയം നല്കി.
നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം വില്ലേജില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി കൈവശക്കാര്‍ക്ക് പതിച്ച് നല്‍കിയുള്ള ഭൂരേഖ ചടങ്ങില്‍ കൈമാറി. പെരിന്തല്‍മണ്ണ താലൂക്ക് എടപ്പറ്റ വില്ലേജില്‍ ഏറ്റെടുത്ത 45 സെൻറ് മിച്ചഭൂമി എട്ട് കുടുംബങ്ങള്‍ക്ക് പതിച്ചുകൊടുത്ത ഭൂരേഖയും ചടങ്ങില്‍ കൈമാറി. ജില്ലതല ചടങ്ങില്‍ എ.ഡി.എം ഡോ. എം.സി. റെജില്‍, സബ് കലക്ടര്‍ കെ.എസ്. അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍മാരായ ഒ. ഹംസ, സി. ബിജു, തിരൂര്‍ ആര്.ഡി.ഒ അബ്ദുൽ നാസര്‍ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.