മലപ്പുറം: കോവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റത്തിൽ പിടിവിട്ട് നിർമാണ മേഖല. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനിടെ നിർമാണ മേഖലയിൽ അസംസ്കൃത വസ്തുക്കളുടെ വില വർധന മേഖലക്ക് കടുത്ത തിരിച്ചടിയായിട്ടുണ്ട്. സിമൻറ്, കമ്പി, ഇലക്ട്രിക്കൽ, പ്ലംബിങ്, സാനിറ്ററി, പെയിൻറ് തുടങ്ങി എല്ലാ സാമഗ്രികളുടെയും വിലയിൽ 20 മുതൽ 50 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. ലോക്ഡൗൺ അവസാനിച്ചതിന് ശേഷം കടകളെല്ലാം വീണ്ടും തുറക്കുേമ്പാൾ ഇനിയും വിലക്കയറ്റമുണ്ടാകുമോ എന്ന ആശങ്കയും ശക്തമാണ്.
ഇന്ധനവില വർധനയാണ് വിലക്കയറ്റത്തിന് കാരണമായി പ്രധാനമായും ഉന്നയിക്കുന്നത്. വിലവർധന വൻകിട-ചെറുകിട നിർമാണ മേഖലകൾക്കൊപ്പം സാധാരണക്കാരെയും ശക്തമായി ബാധിച്ചിട്ടുണ്ട്. വീട് നിർമാണത്തിലേർപ്പെട്ടിരിക്കുന്നവരെയാണ് വിലവർധന ഏറെ ബാധിച്ചത്.
സിമൻറിന് 330-360 രൂപ വരെയുണ്ടായിരുന്നത് 460-480ലേക്കാണ് ഒറ്റയടിക്ക് ഉയർന്നത്. കമ്പിക്ക് 50 രൂപ ശരാശരിയുണ്ടായിരുന്നത് 70ന് മുകളിലേക്ക് എത്തി. ഇേതാടൊപ്പം പി.വി.സി, ജി.െഎ പൈപ്പുകളടക്കമുള്ള അനുബന്ധ സാധനങ്ങളുടെ വിലയും ഉയർന്നിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപ്പെട്ട് വിലക്കയറ്റം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിക്കിടയിലും ഏറ്റെടുത്ത പ്രവൃത്തികൾ നഷ്ടത്തിൽ പൂർത്തീകരിക്കേണ്ട അവസ്ഥയിലാണെന്ന് കരാറുകാർ പറയുന്നു. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനാവശ്യമായ നടപടി കേന്ദ്ര-സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും നിർമാണ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് കോവിഡ് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകണമെന്നും കേരള ഗവ. കോൺട്രാക്ടേഴ്സ് ജില്ല ജനറൽ െസക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയൻ, പ്രസിഡൻറ് എൻ.വി. കുഞ്ഞിമുഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.