ചങ്ങരംകുളം: പൊന്നാനി കോള്‍ മേഖലയില്‍ കോലോത്ത്പാടം കോള്‍പടവിലെ 400 ഏക്കറിലധികം കൃഷി പ്രതിസന്ധിയില്‍. കൃഷിഭവന് മുഖേന ലഭിച്ച വിത്ത് മുളക്കാതെ വന്നതോടെയാണ് നൂറു കണക്കിന് കര്‍ഷകര്‍ ആശങ്കയിലായത്.
ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലായാണ് കോലോത്ത് പാടം കോള്‍പടവ്. കൃഷിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായ ശേഷമാണ് വിത്തു മുളക്കാത്ത അവസ്ഥ.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെ.എസ്.എസ്.ഡിഎയില്‍ നിന്നാണ് കര്‍ഷകര്‍ക്ക് വേണ്ട വിത്ത് കൃഷിഭവന് മുഖേന വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ വിത്തുകള്‍ പലപ്പോഴും ഗുണനിലവാരമില്ലാത്തതാണെന്നും ഇതു മൂലം കൃത്യ സമയത്ത് കൃഷിയിറക്കാനാകാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നതെന്നും കർഷകർ പറയുന്നു. അധികൃതർ ഇടപെട്ട് വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.
ഇത്തവണ ലഭിച്ചതിൽ പത്ത് ശതമാനം വിത്തു പോലും മുളച്ചില്ലെന്നും നിലവാരമുള്ള പുതിയ വിത്ത് ലഭ്യമാക്കിയില്ലെങ്കില്‍ ഇത്തവണ കൃഷി മുടങ്ങുമെന്നും കോള്‍പടവ് സെക്രട്ടറി കൂടിയായ വി.വി. കരുണാകരന് പറഞ്ഞു. പെരുമ്പടപ്പ് കൃഷി ഭവനിൽ നിന്ന് വിത്ത് മുളക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കർഷകർ കൃഷി ഭവനിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.