ചങ്ങരംകുളം: ശ്രീ നാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയിൽനിന്നും ബിരുദാനന്തര ബിരുദം എടുക്കേണ്ട സംസ്ഥാനത്തെ പഠിതാക്കൾക്ക് യൂനിവേഴ്സിറ്റിയുടെ പ്രൊസ്പെക്ടസിൽ പറയുന്ന നിബന്ധനകൾമൂലം ഈ അധ്യയന വർഷത്തെ പഠനം മുടങ്ങുന്ന അവസ്ഥ.
വിദൂര വിദ്യാഭ്യാസം വഴി തമിഴ്നാട്ടിലെയും കർണാടകയിലെയും യൂനിവേഴ്സിറ്റികളിൽ നിന്ന് ബിരുദം നേടിയവർക്ക് സർട്ടിഫിക്കറ്റ് കിട്ടാൻ ഒരുവർഷം കഴിയും. എന്നാൽ ഉപരി പoനത്തിനായി കൺസോൾഡേറ്റ് മാർക്ക് ഷീറ്റും പ്രൊവിഷനൽ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. ഇതുവെച്ച് അഡ്മിഷൻ കൊടുക്കാൻ ശ്രീ നാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി തയാറാകുന്നില്ല.
സംസ്ഥാനത്തെ ഏതെങ്കിലും സർവകലാശാലയുടെ ഈക്വലൻസി സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നു. ഒറിജിനൽ സർട്ടിഫിക്കറ്റ് കാണാതെ കേരളത്തിലെ യൂനിവേഴ്സിറ്റികൾ സർട്ടിഫിക്കറ്റ് നൽകില്ല. നമ്മുടെ സംസ്ഥാനത്ത് ഓപൺ യൂനിവേഴ്സിറ്റി ആരംഭിക്കാത്ത കാലത്താണ് പലരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ബിരുദം നേടിയത്. എന്നാൽ യു.ജി.സി ഉത്തരവ് പ്രകാരം ഡിസ്റ്റൻൻസ്, ഓൺലൈൻ ബിരുദങ്ങളും റെഗുലർ ബിരുദത്തിന് തുല്യമാണെന്ന് പറയുന്നു.
യു.ജി.സി ഉത്തരവുണ്ടായിട്ടും അഡ്മിഷൻ കൊടുക്കാൻ വിസമ്മതിച്ചാൽ ഉപരിപoനം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് പഠിതാക്കൾക്ക് ഒരു അധ്യായനവർഷം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് പഠിതാക്കൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.