ആലങ്കോട് ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരില്ലെന്ന് പരാതി

ച​ങ്ങ​രം​കു​ളം: ആ​ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. ദി​നം​പ്ര​തി 150 മു​ത​ൽ 200 വ​രെ രോ​ഗി​ക​ളെ​ത്തു​ന്ന ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​ട​ക്കം നാ​ല് ഡോ​ക്ട​ർ​മാ​ർ സ്ഥി​ര​മാ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ര​ണ്ട് ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഒ​രാ​ൾ മാ​ത്ര​മേ ഉ​ണ്ടാ​കാ​റു​ള്ളു. പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വ​യോ​ധി​ക​ര​ട​ക്ക​മു​ള്ള രോ​ഗി​ക​ൾ ഏ​റെ ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ച ഡോ​ക്ട​ർ അ​ട​ക്കം നാ​ല് ഡോ​ക്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്റെ ഡോ​ക്ട​റു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നാ​ൽ ഒ​രു ഡോ​ക്ട​റു​ടെ കു​റ​വു​ണ്ട്. ന​വം​ബ​ർ ഏ​ഴി​നു​ശേ​ഷം പു​തി​യ ഡോ​ക്ട​ർ വ​രു​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Alankode Health Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.