ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമത്തിെൻറ മുത്തശ്ശി വള്ളിക്കുട്ടിയമ്മ കോവിഡ് മഹാമാരിയെ പൊരുതി തോൽപ്പിച്ചു. ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടിൽ പരേതനായ അയ്യപ്പെൻറ ഭാര്യ വള്ളിക്കുട്ടിയമ്മക്ക് കഴിഞ്ഞ അഞ്ചിന് ഹൈസ്കൂളിൽ നടന്ന ആൻറിജൻ ടെസ്റ്റിലാണ് പോസറ്റിവായത്. തുടർന്ന് പാലക്കാട് ജില്ല മെഡിക്കൽ കോളജിൽ ചികിൽസ നേടി. പത്ത് ദിവസത്തിനു ശേഷം നടന്ന ടെസ്റ്റിൽ ഫലം നെഗറ്റിവായി.
ആരോഗ്യ പ്രവർത്തകരുടെ സന്തോഷത്തോടെയുള്ള കരുതലും പരിചരണവും മുത്തശ്ശിയെ രോഗമുക്തി നേടി വീട്ടിലെത്തിക്കുവാൻ സഹായിച്ചു. ഉറ്റവരെ കാണാൻ കഴിയാതെയിരുന്ന മുത്തശ്ശിക്ക് മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകരും സ്വന്തം മക്കളെ പോലെ പരിചരിച്ചത് ഏറെ മാതൃകയായി.
നാലു മക്കളും അവരുടെ മക്കളും എന്നിങ്ങനെ അഞ്ചു തലമുറകളിലായി അറുപതോളം പേരക്കുട്ടികളുണ്ട്. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഇക്കഴിഞ്ഞ ഓണനാളിൽ ഇവരെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.