സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് പന്താവൂർ പാലത്തിന് സമീപം സംസ്ഥാനപാതയിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പൂക്കരത്തറ സ്വദേശി അബ്ദുൽ കരീം (57)നാണ് പരിക്കേറ്റത്. അപടത്തിൽ ബൈക്ക് ബസ്സിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. 

വെള്ളിയാഴ്ച വൈകീട്ട് ആറോടെ തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ പന്താവൂർ പാലത്തിനടുത്ത് വി.വി.കെ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം. ചങ്ങരംകുളം ഭാഗത്തേക്ക് വന്ന ബൈക്കിൽ, തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അബ്ദുൽകരീമിനെ ബസ്സിനടിയിൽ കുടുങ്ങിയ ബൈക്കിൽ നിന്ന് നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Tags:    
News Summary - bike bus accident in changaramkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.