ചങ്ങരംകുളം: പാവിട്ടപ്പുറം സ്വദേശി മുനീബിനെ (25) കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികൾ അഞ്ചുപേരെന്ന് െപാലീസ്. ഇതിൽ മൂന്നു പേരാണ് പിടിയിലായത്.
കോലിക്കരയില്‍ താമസിച്ചിരുന്ന ഷമ്മാസ് (20), കാഞ്ഞിരത്താണി സ്വദേശി അമല്‍ബാബു (21), ചാലിശ്ശേരി സ്വദേശി മഹേഷ് (18) എന്നിവരാണ് അറസ്റ്റിലായത്. മഹേഷിെൻറ സുഹൃത്തുക്കളായ രണ്ട് പേരാണ് ഇനി പിടിയിലാകാനുള്ളത്.
അതേസമയം, അറസ്റ്റിലായവൻ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്ന് െപാലീസ് പറഞ്ഞു. പ്രതികളുമായി സംഭവസ്ഥലത്തെത്തി പൊലീസ് ഞായറാഴ്ചയും തെളിവെടുപ്പ് നടത്തി. സംഭവം നടന്ന കോലിക്കരയിലെ സ്വകാര്യ സ്കൂളിന് സമീപത്തും ഒന്നാം പ്രതി ഷമ്മാസിെൻറ വസ്ത്രം ഉപേക്ഷിച്ച കടവല്ലൂരിലുമായിരുന്നു തെളിവെടുപ്പ്. മുനീബിനെ അടിക്കാന്‍ ഉപയോഗിച്ച ക്രിക്കറ്റ് സ്റ്റമ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പ്രതികള്‍ സ്ഥിരം ലഹരി ഉപഭോക്താക്കളാണെന്നും പലപ്പോഴായി കൊല്ലപ്പെട്ട മുനീബുമായി പ്രതികള്‍ തര്‍ക്കങ്ങളും സംഘര്‍ഷവും ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.