ചങ്ങരംകുളം: വെള്ളം വറ്റുകയും ജലം എടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ പള്ളിക്കരയിലെ മുണ്ടകൻ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. തോടുകൾ വറ്റുകയും സമീപ പ്രദേശങ്ങളിലെ ജലലഭ്യത കുറയുകയും പുഞ്ചപ്പാടത്തോട് ചേര്‍ന്ന 30 ഏക്കറോളം വരുന്ന സ്ഥലത്ത് മുണ്ടകന്‍ നെല്‍കൃഷിയിറക്കിയ കര്‍ഷകരാണ് പ്രതിസന്ധിയിലായത്.
കുഴല്‍ കിണര്‍ നിർമിച്ച് കൃഷി നിലനിര്‍ത്താനുള്ള അവസാനശ്രമവും അധികൃതര്‍ തടഞ്ഞതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞദിവസമാണ് വയലില്‍ കുഴല്‍ കിണര്‍ നിർമാണം ഏതാനും ചിലര്‍ തടഞ്ഞത്.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് കൃഷി ആവശ്യത്തിന് കുഴല്‍ അടിക്കാനാവില്ലെന്ന് പറഞ്ഞാണ് പൊലീസെത്തി തടഞ്ഞത്. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് തടഞ്ഞതെന്നാണ് കര്‍ഷകര്‍ക്ക് ലഭിച്ച വിശദീകരണം.
എന്നാല്‍ പ്രദേശത്ത് എല്ലാ വീടുകളിലും കുഴല്‍ കിണര്‍ ഉണ്ടെന്നും കര്‍ഷകരെ ദ്രോഹിക്കുക എന്നത് മാത്രമാണ് ചിലരുടെ ലക്ഷ്യമെന്നും കര്‍ഷകര്‍ പറയുന്നു.
മുന്നോട്ടുപോവാന്‍ വേറെ വഴിയില്ലാത്തതിനാൽ ഉപേക്ഷിക്കുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു. പഞ്ചായത്തും കൃഷി ഭവനും നല്കിയ നല്കിയ മോട്ടോറും പമ്പ് സെറ്റും അടക്കമുള്ള ഉപകരണങ്ങള്‍ കര്‍ഷകര്‍ നന്നംമുക്ക് പഞ്ചായത്തിലെത്തി തിരിച്ചേൽപ്പിച്ച് പ്രതിഷേധവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.