ചങ്ങരംകുളം: ആലങ്കോട് കൃഷിഭവൻ ഓഫിസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണ്ടില്ലെന്നു നടിച്ച് അധികൃതർ. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപമുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം തകർച്ചയുടെ വക്കിലാണ്.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഓഫിസ് കെട്ടിടം മഴയിൽ ചോർന്നൊലിക്കുന്നത് ദുരിതം ഇരട്ടിയാക്കുന്നു. ചോർന്നൊലിക്കുന്ന അവസ്ഥ തുടങ്ങിയിട്ടും വർഷങ്ങളായി ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഇവിടെ കൃത്യമായിട്ടില്ല. സുരക്ഷയോടെ സൂക്ഷിക്കേണ്ട ഫയലുകളെല്ലാം പഴയ അലമാരകൾക്ക് മുകളിൽ കെട്ടി വെച്ചിരിക്കുന്നു. കൃഷി ഓഫിസറെ കാണാനെത്തുന്നവർക്ക് നിന്നുതിരിയാൻ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളത്.
പൊന്നാനി കോളിലെ 1200 ഏക്കറോളം വിസ്തൃതിയിൽ നെൽകൃഷിയുള്ള ആലംകോട് പഞ്ചായത്തിലെ കർഷകരുടെ പ്രധാന ആശ്രയമാണ് ഈ ഓഫിസ്. 40 വർഷത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലുള്ള സ്ഥലത്ത് ഗ്രാമപഞ്ചായത്തിന് കെട്ടിടം നിർമിച്ചുകൊടുക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളും അധികൃതരുടെ അനാസ്ഥയും മൂലം വാഗ്ദാനങ്ങൾ മുഴുവൻ കടലാസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.