?????? ????.

നിർമാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റോഡ് തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ

ചങ്ങരംകുളം: പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ച ഒരു കോടിയിലധികം രൂപ ചിലവിൽ നിർമ്മിച്ച റോഡ് കാലവധി തീരും മുമ്പ് തകർന്നു. തെക്കുംതാഴം മുതൽ സ്രായിക്കടവ് വരെ 1277 മീറ്റർ നീളമുള്ള റോഡിൻ്റെ പകുതിയിലേറെ ഭാഗങ്ങളാണ് തകർന്നത്. കേരള സംസ്ഥാന ഗ്രാമീണ വികസന റോഡ് ഏജൻസിക്ക് കീഴിലാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തികരിച്ചത്.

റോഡിൻ്റെ തകർച്ചക്ക് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.റോഡിൻ്റെ ഇരുവശത്തും കോൾ നിലമാണ്.  അഞ്ച് വർഷ കാലാവധിയുള്ള റോഡിൻ്റെ തകർച്ചക്ക് കാരണം ഉദ്യോഗസ്ഥരുടെ അഴിമതിയാണ് കാരണമെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. വിവിധ രാഷ്ട്രിയ പാർട്ടികൾ. പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - Road Construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.