ചങ്ങരംകുളം (മലപ്പുറം): കിണറ്റില്‍ വീണ യുവതിയെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ കുരുന്നുകള്‍ക്ക് അഭിനന്ദനപ്രവാഹം. കോക്കൂര്‍ മാങ്കുളത്താണ് കഴിഞ്ഞ ദിവസം യുവതി അബദ്ധത്തില്‍ കിണറ്റില്‍ വീണത്.
നിലവിളി കേട്ട് അടുത്ത പറമ്പില്‍ കളിക്കുകയായിരുന്ന ഹിഷാം, ഇര്ഫാന് എന്നിവര്‍ കിണറിന് സമീപത്ത് ഓടിയെത്തിയപ്പോഴാണ് യുവതി കിണറ്റില്‍ മുങ്ങിത്താഴുന്നത് കാണുന്നത്. രണ്ടുപേരും ഓടിച്ചെന്ന് പശുവിനെ കെട്ടാറുള്ള കയര്‍ എടുത്ത് കിണറ്റിലേക്ക് എറിഞ്ഞുകൊടുത്ത് യുവതിയുടെ ജീവന് രക്ഷിക്കുകയായിരുന്നു.
പിന്നീട് മറ്റൊരു യുവതിയുടെ കൂടി സഹായത്തോടെ ഇരുവരും ചേര്‍ന്ന് കരക്ക് കയറ്റി. ആലങ്കോട് പഞ്ചായത്തിൽ മാങ്കുളത്ത് താമസിക്കുന്ന കൈതവളപ്പിൽ കമറുദ്ദീൻ - ഷാനി ദമ്പതികളുടെ മകൻ ആറാം ക്ലാസുകാരൻ മുഹമ്മദ് ഇർഫാനും ഉങ്ങുതറക്കൽ ഹമീദ് - ആമിനക്കുട്ടി ദമ്പതികളുടെ മകൻ ഏഴാം ക്ലാസുകാരൻ മുഹമ്മദ് ഹിഷാമും ചേർന്നാണ് കൃത്യസമയത്ത് വീരോചിതമായ ഇടപെടലിലൂടെ യുവതിയുടെ ജീവൻ രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.