ചങ്ങരംകുളം: ചങ്ങരംകുളത്ത് ബ്യൂട്ടിപാര്‍ലര്‍ പൂര്‍ണമായി കത്തിനശിച്ചു. സംസ്ഥാനപാതയില്‍ ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ തൃശൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി മാളിലെ മെഹ്വിഷ് ബ്യൂട്ടി പാര്‍ലറിനാണ് തീ പിടിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് അപകടം. പുക ഉയരുന്നത് കണ്ട് ഷോപ്പിലുള്ളവര്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഷോപ്പില്‍ തീയും പുകയും പൂര്‍ണമായി പരന്നു.
സമീപെത്ത യൂനിയന്‍ തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയെങ്കിലും തീയണക്കാനായില്ല. പൊന്നാനിയില്‍നിന്നെത്തിയ അഗ്നിരക്ഷസേന ഉദ്യോഗസ്ഥരും ചങ്ങരംകുളം പൊലീസും ചേര്‍ന്ന് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
കല്ലുര്‍മ സ്വദേശി കല്ലായില്‍ സൗമിനിയുടെ ഉടമസ്ഥയിലുള്ള ഷോപ്പാണ് കത്തിനശിച്ചത്. 12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഷോപ്പുടമ പറഞ്ഞു. മാളിലെ ഏറ്റവും മുകളിലത്തെ കെട്ടിടത്തില്‍ മൂന്നു മുറികളിലാണ് ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവ പൂര്‍ണമായി കത്തിനശിച്ചു. വൈദ്യുതി സര്‍ക്യൂട്ടിലെ പ്രശ്നങ്ങളാകാം അപകടത്തിന് കാരണമെന്ന് അഗ്നിരക്ഷ സ്റ്റേഷന് ഓഫിസര്‍ എ.എം. ഫാഹിദ് പറഞ്ഞു.
എസ്.ബി.ഐ ബാങ്ക്, ലാബ്, ബേക്കറി തുടങ്ങി ഏറെ സ്ഥാപങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. അഗ്നിരക്ഷ സേനയുെടയും ആളുകളുെടയും കൃത്യമായ ഇടപെടൽ കാരണം തീ മറ്റു സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചില്ല. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തൊഴിലാളികളും നാട്ടുകാരും ചേർന്ന് നീക്കം ചെയ്തു. വലിയ ശബ്ദത്തിൽ ഗ്ലാസുകൾ തകർന്നുവീണത് ഏറെ നേരം ഭീതി പരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.