തുലാസിൽ കൃത്രിമം നടത്തി തട്ടിപ്പ്; കോഴിക്കടക്കാരൻ കസ്റ്റഡിയിൽ

ചങ്ങരംകുളം: തുലാസിൽ കൃത്രിമം നടത്തി ചിക്കൻ വില കുറച്ച് തട്ടിപ്പ് നടത്തുന്ന കോഴിക്കടക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങരംകുളത്ത് നരണിപ്പുഴ റോഡിൽ എടപ്പാൾ സ്വദേശി നടത്തുന്ന എം.എസ് ചിക്കൻ കടയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വിപണിവിലയേക്കാൾ കുറച്ച് ചിക്കൻ നൽകുമെന്ന് കടയിൽ ബോർഡ് വെച്ചിരുന്നു. ഇപ്രകാരം വില കുറച്ച് നൽകിയിരുന്ന ചിക്കൻ ഇലക്ട്രോണിക് തുലാസിൽ റിമോട്ട് ഉപയോഗിച്ച് തൂക്കം കുറച്ച് നൽകിയാണ് വിറ്റിരുന്നത്.

സംശയം തോന്നിയ ചങ്ങരംകുളത്തെ കോഴി വ്യാപാരികൾ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്. ചങ്ങരംകുളം പൊലീസ് കട പൂട്ടിക്കുകയും കൃത്രിമം നടത്തിയ തുലാസുകളും റിമോട്ടും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോഴിവ്യാപാരികളെ മോശക്കാരാക്കുന്ന സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, കേസ് ലീഗൽ മെട്രോളജി വകുപ്പിന് കൈമാറണമന്നും കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂനിറ്റ് കമ്മിറ്റിയും ചങ്ങരംകുളം ചിക്കൻ സ്റ്റാൾ അസോസിയേഷൻ യൂനിറ്റ് കമ്മിറ്റിയും ആവശ്യപ്പെട്ടു.


Tags:    
News Summary - weight machine fraud; Chicken shopkeeper in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.