ചങ്ങരംകുളം: ചാലിശ്ശേരി ഉത്സവത്തിനോടനുബന്ധിച്ച് വാഹനം തടഞ്ഞ് ചങ്ങരംകുളം സ്വദേശിയെ കൈയേറ്റം ചെയ്യുകയും തുടർന്ന് ഒത്തുതീർപ്പ് ചർച്ചക്ക് വിളിച്ചുവരുത്തി മർദിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേർ റിമാൻഡിൽ. ചാലിശ്ശേരി കുന്നത്തേരി സ്വദേശികളായ സുജിത്ത്, അരുൺ, സുധീഷ് കുമാർ, സുർജിത്ത്, പഴഞ്ഞി സ്വദേശി മണികണ്ഠൻ എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം സ്വദേശികളായ നിതിൻ, ആഷർ, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ചാലിശ്ശേരി പൂരത്തിന് തലേദിവസം കുന്നത്തേരിയിൽ വെച്ചാണ് വാഹനം തടഞ്ഞത്. പൂരത്തിന് കുന്നത്തേരിയിലുള്ള ഭാര്യവീട്ടിേലക്ക് വന്ന ചങ്ങരംകുളം സ്വദേശിയായ നിതിനെ വണ്ടി തടയുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
പിന്നീട് ഏതാനും പേർ ചൊവ്വാഴ്ച രാത്രിയോടെ തർക്കം പറഞ്ഞ് പരിഹരിക്കാമെന്ന് പറഞ്ഞ് യുവാക്കളെ വിളിച്ചുവരുത്തി. ഇതിനിടെ വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാക്കളെ പ്രതികൾ മർദിക്കുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.