മലപ്പുറം: തംഹീദുൽ മർഅ സംസ്ഥാനതല അവസാന വർഷ പരീക്ഷ റാങ്ക് ജേതാക്കളെ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റി അനുമോദിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സലീം മമ്പാട് ഫലപ്രഖ്യാപനം നടത്തി.
ഒന്നാം റാങ്ക് ജേതാക്കളായ കെ.കെ. റുക്സാന (മങ്കട), ഫർസാന സനീം (പൊന്നാനി), ജദീറ (യൂനിവേഴ്സിറ്റി), വി. റംല (മങ്കട), രണ്ടാം റാങ്ക് നേടിയ ആരിഫ (എടപ്പാൾ) തുടങ്ങിയവർക്ക് വനിത വിഭാഗം സംസ്ഥാന ജനസേവന കൺവീനർ പി. ലൈല, പി. സുബൈദ തുടങ്ങിയവർ അവാർഡ് ദാനം നിർവഹിച്ചു. വനിത വിഭാഗം ജില്ല പ്രസിഡൻറ് പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. തംഹീദുൽ മർഅ ജില്ല കോഓഡിനേറ്റർ വി. ആസിയ സ്വാഗതവും വനിത വിഭാഗം ജില്ല ജനറൽ സെക്രട്ടറി മുഹ്സിന ജഹാൻ നന്ദിയും പറഞ്ഞു. ഖദീജ ഹൈദർ ഖുർആൻ പാരായണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.