അരീക്കോട്: അരീക്കോട് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി നിയന്ത്രണം രൂക്ഷമായി തുടരുന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് വൈദ്യുതി മുടങ്ങുന്നത്. സംഭവത്തിൽ കെ.എസ്.ഇ.ബി കൺട്രോൾ റൂമിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ല.
അരീക്കോട് 220 കെ.വി സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണി മൂലം ഡിസംബർ അഞ്ചിന് രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ഇവിടെ നിന്നുള്ള എല്ലാ 11കെ ഫീഡറുകളിലും വൈദ്യുതി പൂർണമായി മുടങ്ങിയിരുന്നു. സമാന രീതിയിൽ കഴിഞ്ഞ നാലു മാസമായി വൈദ്യുതി മുടങ്ങുന്നുണ്ട്. അറ്റകുറ്റപ്പണിക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അല്ലാത്ത ദിവസങ്ങളിലും വൈദ്യുതി മുടങ്ങുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വൈദ്യുതി മുടക്കം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ചോദിക്കുമ്പോൾ വിവിധതരം തകരാറുകളാണ് കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. എന്തുകൊണ്ടാണ് ഈ തകരാർ പൂർണമായി പരിഹരിക്കാൻ കഴിയാത്തതെന്ന ചോദ്യത്തിന് മറുപടിയില്ല. തുടർച്ചയായ വൈദ്യുതി മുടക്കത്തിന് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.