മു​ഖ്താ​റു​ല്‍ ഹ​ഖ്

മോ​ങ്ങ​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ക​വ​ർ​ച്ച ശ്ര​മം; ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

കൊ​ണ്ടോ​ട്ടി: മോ​ങ്ങ​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ക​വ​ര്‍ച്ചാ​ശ്ര​മ കേ​സി​ല്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി​യെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ള്‍ ഉ​ത്ത​ര്‍ദി​നാ​ജ്പൂ​ര്‍ സ്വ​ദേ​ശി മു​ഖ്താ​റു​ല്‍ ഹ​ഖ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്. ന​വം​ബ​ര്‍ അ​ഞ്ചി​ന് പു​ല​ര്‍ച്ചെ ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ള്ളു​വ​നാ​ട് ഈ​സി മ​ണി എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഷ​ട്ട​ര്‍ ത​ക​ര്‍ത്ത് അ​ക​ത്തു​ക​യ​റി​യ പ്ര​തി ഓ​ഫി​സി​ന​ക​ത്തെ വാ​തി​ല്‍ പൊ​ളി​ക്കു​ന്ന​തി​നി​ടെ അ​ലാ​റം മു​ഴ​ങ്ങി​യ​തോ​ടെ മോ​ഷ​ണ ശ്ര​മം ഉ​പ​ക്ഷി​ച്ച് പി​ന്തി​രി​യു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സ്ഥാ​പ​ന​ത്തി​ന്റെ മാ​നേ​ജ​ര്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത കൊ​ണ്ടോ​ട്ടി പൊ​ലീ​സ് മോ​ങ്ങ​ത്തെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. മോ​ഷ്ടാ​വി​ന്റേ​തെ​ന്ന് സം​ശ​യി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ര​ള പൊ​ലീ​സി​ന്റെ ദൃ​ശ്യ​ജാ​ല​ക സം​വി​ധാ​ന​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി മു​ഖ്താ​റു​ല്‍ ഹ​ഖ് ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി കെ.​സി. സേ​തു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്റി തെ​ഫ്റ്റ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി ഒ​രു മാ​സം മു​മ്പ് ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ജ​യി​ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി. കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ല്‍ മ​റ്റൊ​രു മോ​ഷ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ള്‍ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക്കെ​തി​രെ തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. കൊ​ണ്ടോ​ട്ടി ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​എം. ഷ​മീ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ എ​സ്.​കെ. പ്രി​യ​ന്‍, ജീ​ജോ, ആ​ന്റി തെ​ഫ്റ്റ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഋ​ഷി​കേ​ശ്, അ​മ​ര്‍നാ​ഥ്, വി​ഷ്ണു, കൊ​ണ്ടോ​ട്ടി പൊ​ലീ​സ് എ.​എ​സ്.​ഐ അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍, പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഫി​റോ​സ്, പ്ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.