ഗാര്‍ഹികപീഡനക്കേസ്: ജീവന് ഭീഷണിയെന്ന് യുവതി

മ​ല​പ്പു​റം: ഭ​ർ​ത്താ​വി​നെ​തി​രെ ന​ൽ​കി​യ ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റ് വൈ​കു​ന്ന​ത് ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് യു​വ​തി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി കാ​രാ​ളി​ൽ വീ​ട്ടി​ൽ വി.​പി. ജു​ൽ​ന ബീ​​ഗ​മാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 11നാ​ണ് ഭ​ർ​ത്താ​വ് കാ​രാ​ളി​ൽ വീ​ട്ടി​ൽ സ​ൽ​മാ​ൻ മ​ർ​ദി​ച്ചെ​ന്നു​കാ​ട്ടി ജു​ൽ​ന കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

എ​ട്ടു വ​ർ​ഷ​മാ​യി ത​ന്നെ നി​ര​ന്ത​രം ആ​ക്ര​മി​ക്കാ​റു​ണ്ടെ​ന്നും അ​വ​സാ​ന മ​ർ​ദ​ന​മാ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മെ​ന്നും യു​വ​തി പ​റ​ഞ്ഞു. 10ന് ​രാ​വി​ലെ ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നും പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പൊ​ലീ​സ് തൃ​പ്തി​ക​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ക്ക് ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ള്ള​തി​നാ​ൽ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും യു​വ​തി പ​റ​ഞ്ഞു. യു​വ​തി​യു​ടെ മാ​താ​വ് വി. ​സു​ജീ​റ, ബ​ന്ധു മോ​യി വ​യ​ലി​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഭ​ർ​ത്താ​വി​നെ​തി​രാ​യ ഗാ​ർ​ഹി​ക​പീ​ഡ​ന​ക്കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജു​ൽ​ന വ​നി​ത ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ സി​റ്റി​ങ്ങി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ വ​നി​ത ക​മീ​ഷ​ൻ കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന്റെ റി​പ്പോ​ർ​ട്ട് തേ​ടും.

Tags:    
News Summary - Domestic Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.