മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഒമിക്രോണ്‍ വകഭേദത്തിെൻറ ഭീഷണി നിലനില്ക്കുന്നതും കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം വകുപ്പ് മേധാവികള്‍ അനുവദിക്കണം. ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനായി മാത്രം ക്ലാസുകള്‍ നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ഉടന്‍ അവിടം 15 ദിവസത്തേക്ക് അടച്ചിടണം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, അർധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങളും മറ്റ് പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനില്‍ മാത്രമേ നടത്താവൂ.
ജില്ലയിലെ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ കൂടുതലായാല്‍ എല്ലാത്തരം സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും പങ്കാളിത്തം 50 പേരായി പരിമിതപ്പെടുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതലാകുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല. ഈ നിയന്ത്രണം മതപരമായ ചടങ്ങുകള്‍ക്കും ബാധകമാണ്. മാളുകളില്‍ 25 സ്ക്വയര്‍ ഫീറ്റില്‍ ഒരാളെന്ന നിലയില്‍ ആളുകളെ പ്രവേശിപ്പിക്കാം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ജില്ല പൊലീസ് മേധാവിയും നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍മാരും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനവും രോഗസ്ഥിരീകരണ നിരക്കും ആശങ്കപ്പെടുത്തുന്നതാണെന്ന് ഡി.എം.ഒ ഡോ. രേണുക. ജനുവരി ഒന്ന് മുതല്‍ പ്രതിദിന കേസുകളും രോഗസ്ഥിരീകരണ നിരക്കും ദിനംപ്രതി കൂടുകയാണ്. ഒന്നിന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 138 ആയിരുന്നു. 3.88 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജനുവരി ഏഴ് മുതലാണ് ജില്ലയില്‍ കാര്യമായ വര്‍ധനവുണ്ടായത്.
ഏഴിന് 260 ആയിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. ജനുവരി 18 ആയപ്പോഴേക്കും 1375 ആയി. ജനുവരി ഒന്നിന് സമ്പര്‍ക്കത്തിലൂടെ 134 പേര്‍ക്ക് രോഗബാധ ഉണ്ടായെങ്കില്‍ ജനുവരി 18ന് 1297 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.19 ആയി.
സര്‍ക്കാര്‍ ഓഫിസുകളിലെ ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം

മുട്ടിപ്പാലത്ത് വീണ്ടും സി.എഫ്.എൽ.ടി.സി തുറന്നു
മഞ്ചേരി: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരുന്നതോടെ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. മുട്ടിപ്പാലത്ത് നേരത്തെ അടച്ച സി.എഫ്.എൽ.ടി.സി വീണ്ടും തുറന്നു. ഇവിടെ മൂന്ന് ഡോക്ടര്‍മാരെയും നാല് സ്റ്റാഫ് നഴ്സുമാരെയും നിയമിച്ചു. എന്‍.എച്ച്.എം മുഖേനയാണിത്. കിടക്ക, ഐ.സി.യു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്ക എന്നിവയുടെ ലഭ്യത ഉറപ്പാക്കും. കേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളികളെയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ നഗരസഭക്ക് കത്ത് നല്കി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് മറ്റൊരു കേന്ദ്രം ആരംഭിക്കാനും നടപടിയായി. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും മലപ്പുറം താലൂക്ക് ആശുപത്രിയിലും കൂടുതല്‍ സൗകര്യം ഒരുക്കും. പ്രധാന ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ഇതര ചികിത്സ നിലനിര്‍ത്തി തന്നെ കോവിഡ് രോഗികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കും. ഇതിന്റെ ഭാഗമായി 105 ഐ.സി.യു കിടക്കകള്‍ സജ്ജാക്കി.
ഹോം ഐസൊലേഷനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ലഘുവായ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായ കോവിഡ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വീടുകളില്‍തന്നെ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ ഇരുന്നാല്‍ മതി. രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ പ്രത്യേക മുറിയും ശുചിമുറിയും ഉണ്ടാകണം. രോഗി വീട്ടിലെ പൊതു ഇടങ്ങള്‍ ഉപയോഗിക്കുകയോ പത്രങ്ങള്‍, ടെലിവിഷന്‍ റിമോട്ട് തുടങ്ങിയ സാധനങ്ങള്‍ കൈമാറി ഉപയോഗിക്കുകയോ ചെയ്യരുത്.
വൈദ്യസഹായം തേടേണ്ടത് എപ്പോള്‍
സ്വയം നിരീക്ഷിക്കുക. രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടുക. കുറയാതെ തുടരുന്ന കടുത്ത പനി ( മൂന്നു ദിവസമായി 100 ഡിഗ്രിയിൽ കൂടുതല്‍), ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, ഓക്സിജന്‍ സാച്ചുറേഷനിലുള്ള കുറവ്, നെഞ്ചില്‍ നീണ്ടുനില്‍ക്കുന്ന വേദന/ മര്‍ദം, ആശയക്കുഴപ്പം, എഴുന്നേല്ക്കാന് ബുദ്ധിമുട്ട്, കടുത്ത ക്ഷീണവും പേശീവേദനയും.
പരിപാലകര്‍ക്കുള്ള നിർദേശങ്ങള്‍
രോഗിയുമായോ, രോഗിയുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടി വന്നാല്‍ കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക, 40 സെക്കൻഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ, ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. മാസ്ക് കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. മുഖം, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
രോഗികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
കുടുംബാംഗങ്ങളില്‍നിന്ന് അകലം പാലിക്കുക, വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക, എല്ലായ്പ്പോഴും എന്‍ 95 മാസ്കോ, ഡബ്ള്‍ മാസ്കോ ഉപയോഗിക്കുക, വിശ്രമിക്കുക, ധാരാളം പാനീയങ്ങള്‍ കുടിക്കുക, കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക/ സാനിറ്റൈസ് ചെയ്യുക, ഓക്സിജന്റെ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കുക.
ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കേണ്ടത് എപ്പോള്‍
കോവിഡ് പോസിറ്റിവായ ശേഷം ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും പിന്നിടുകയോ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ പനി ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം.
ഹോം ഐസൊലേഷനിലുള്ളവർക്കുള്ള ചികിത്സ
ഡോക്ടറുമായി ആശയവിനിമയം നിലനിര്‍ത്തുക. ആരോഗ്യനില വഷളാകുന്ന പക്ഷം റിപ്പോര്‍ട്ട് ചെയ്യുക. ഇ-സഞ്ജീവനി പോലുള്ള ടെലി കണ്സല്ട്ടേഷന് പ്ലാറ്റ്ഫോമുകള് ഉപയോഗപ്പെടുത്തുക. പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ തുടരുക. ദിവസം മൂന്നുനേരം ചൂടുവെള്ളം കവിള്‍കൊള്ളുകയോ, ആവി പിടിക്കുകയോ ചെയ്യുക. സമൂഹ മാധ്യമത്തിലെ തെറ്റായ വിവരങ്ങള്‍ അവഗണിക്കുക. ഡോക്ടറുടെ നിര്‍ദേശം കൂടാതെ മരുന്നു കഴിക്കുകയോ രക്തം പരിശോധിക്കുകയോ എക്സ് റേ, സി.ടി സ്കാന്‍ എന്നിവ നടത്തുകയോ ചെയ്യരുത്. സ്വന്തം ഇഷ്ടപ്രകാരം സ്റ്റിറോയിഡുകള്‍ കഴിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.