എടക്കര: സംസ്ഥാനത്തെ കൂടുതല്‍ സ്കൂളുകളിലേക്ക് സ്റ്റുഡൻറ് പൊലീസ് കാഡറ്റ് (എസ്.പി.സി) പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുമ്പോള്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം താളംതെറ്റിയ സ്കൂളുകള്‍ക്ക് ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നു.
നൂറില്‍പരം സ്കൂളുകളിലാണ് പുതുതായി എസ്.പി.സി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി നടപടികളുമായി മുന്നോട്ടുപോകുന്നത്. പദ്ധതി നിലവിലുള്ള 115 സ്കൂളുകളില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കാതെ പ്രവര്‍ത്തനം അവതാളത്തിലാണ്. സംസ്ഥാനത്ത് പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കുട്ടിപ്പൊലീസുകാരായിട്ടുള്ളത്. സമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെയും സമൂഹത്തെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തേടെ സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയാണ് എസ്.പി.സി. 2014 മുതല്‍ പദ്ധതി നടപ്പാക്കിവരുന്ന എയ്ഡഡ് സ്കൂളുകള്‍ക്കാണ് സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തത്.
2014 മുതല്‍ എയ്ഡഡ് സ്കൂളുകളില്‍ പദ്ധതി അനുവദിക്കുമ്പോള്‍ രണ്ടുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപ നിക്ഷേപിക്കാനും ആ പണം ഉപയോഗിച്ചു പദ്ധതി നടത്തaിക്കൊണ്ടുപോകാനുമായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ഫണ്ട് അനുവദിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. എന്നാല്‍, ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് ആക്ഷേപം.
ചില സ്കൂളുകളില്‍ മാനേജ്മെൻറിെൻറയും ചിലയിടങ്ങളില്‍ പി.ടി.എ, എസ്.പി.സി ചുമതലക്കാരായ അധ്യാപകര്‍, സഹപ്രവര്‍ത്തകര്‍, സുമനസ്സുകളായ നാട്ടുകാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്.
രണ്ടര ലക്ഷം രൂപയോളം ഒരു വര്‍ഷം പദ്ധതിക്ക് ആവശ്യമാണ്. സ്കൂള്‍ അധികൃതരും പി.ടി.എകളും ചുമതലക്കാരായ അധ്യാപകരും എസ്.പി.സിയുടെ പ്രവര്‍ത്തനത്തിനായി പണം കണ്ടത്തൊനുള്ള പെടാപ്പാടിലാണ്.
വിവിധ സംസ്ഥാനങ്ങളില്‍ എസ്.പി.സി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുകയും അവക്ക് ഫണ്ട് അനുവദിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ കാലാവധി അവസാനിക്കാനിരിക്കെ നിരവധി നിവേദനങ്ങള്‍ ഇതുസംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കാഡറ്റുകളും അധ്യാപകരും. എന്നാല്‍, പുതിയ സ്കൂളുകള്‍ക്ക് എസ്.പി.സി പദ്ധതി അനുവദിച്ച സാഹചര്യത്തില്‍പോലും തങ്ങളുടെ ആവശ്യം അവഗണിക്കപ്പെട്ടുവെന്ന വിഷമത്തിലാണ് കാഡറ്റുകളും അധ്യാപകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.