എടക്കര: ചുങ്കത്തറയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ചുങ്കത്തറ സ്വദേശികളായ ഷമീം പുളിക്കല്‍, പള്ളിക്കല്‍ അബ്ദുല്‍ കരീം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന അസോണ്‍ ടെക്നോളജീസ് ഇന്ത്യ എല്‍.എൽ.പി എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്.
അവധിദിനമായ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. സ്ഥാപനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു ഉടമകള്‍. പുതിയ സ്ഥാപനത്തില്‍ കുറച്ച് പ്രവൃത്തികൾ കൂടി പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ സി.സി.ടി.വി ഉള്‍പ്പെടെയുള്ള സ്റ്റോക്കുകള്‍ ഈ സ്ഥാപനത്തില്‍ തന്നെയാണുള്ളത്.
ഉപകരണങ്ങളും ഫര്‍ണിച്ചറുകളും പൂര്‍ണമായി കത്തിനശിച്ചു. നിലമ്പൂരില്‍ നിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 35 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. സ്വിച്ച് ബോര്‍ഡില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.