എടക്കര: വിനോദസഞ്ചാര സാധ്യതകള്‍ വളര്‍ത്താനായി എടക്കര മേനോന്‍പൊട്ടിക്കടവില്‍ തൂക്കുപാലം പണിയുന്നു. എടക്കര, മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുന്നപ്പുഴയുടെ മേനോന്‍പൊട്ടിയിലാണ് പാലമൊരുക്കുന്നത്. രണ്ട് പഞ്ചായത്തുകളിലുമുള്ള ആളുകളുടെ യാത്രപ്രതിസന്ധി പരിഹരിക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. എടക്കരയില്‍നിന്ന് മൂത്തേടത്തേക്ക് എത്തണമെങ്കില്‍ പാലത്തിങ്ങല്‍-കാറ്റാടിയിലൂടെയോ മുപ്പിനി പാലം വഴിയോ രണ്ട് കി.മീറ്ററിലധികം സഞ്ചരിക്കണം.
ഉയരം കുറഞ്ഞ മുപ്പിനി കോസ് വേയില്‍ മഴക്കാലത്ത് വെള്ളം കയറുക പതിവാണ്. ഇേതാടെ പാലം വഴിയുളള യാത്ര അധികൃതര്‍ നിരോധിക്കും. മുപ്പിനി, വരക്കോട് പ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ യാത്രയാണ് ദിവസങ്ങളോളം പ്രതിസന്ധിയിലാകുന്നത്. തൂക്കുപാലം വരുന്നതോടെ പ്രദേശം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്നും കരുതുന്നു. ജില്ലപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പാലം പണിയുമെന്ന് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത്, എടക്കര, മൂത്തേടം ഗ്രാമപഞ്ചായത്തുകള്‍ എന്നിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. പ്രദേശത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തി നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, വൈസ് പ്രസിഡന്റ് കെ. ആയിശകുട്ടി, ജസ്മല്‍ പുതിയറ, എം.കെ. ധനഞ്ജയന്‍, സെറീന മുഹമ്മദാലി എന്നിവരുള്‍പ്പെട്ട സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.