എടക്കര: പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍നിന്ന് കാണാതായ ആദിവാസി യുവതിക്കായുള്ള അന്വേഷണം പൊലീസ് തുടരുന്നു. കോളനിയിലെ നാഗന്‍റെ മകള്‍ ബിന്ദുവിനെയാണ് (30) ജൂണ്‍ നാല് മുതല്‍ കാണാതായത്. മാനസിക പ്രശ്‌നങ്ങളുള്ള യുവതി മഞ്ചേരിയിലെത്തിയതായി നേരത്തേ സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍, കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ചൊവ്വാഴ്ച പരപ്പനങ്ങാടി കടപ്പുറത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് പോത്തുകല്‍ ഇന്‍സ്‌പെക്ടര്‍ വി. ബാബുരാജിന്‍റെ നേതൃത്വത്തില്‍ പൊലീസും കോളനിക്കാരായ നാലുപേരും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി പരിശോധന നടത്തി. എന്നാല്‍, തിരിച്ചറിയാനാകാത്ത വിധത്തിലായതിനാല്‍ ഡി.എന്‍.എ ടെസ്റ്റിന്‍റെ ഫലം കാത്തിരിക്കാനാണ് തീരുമാനം.
ജൂണ്‍ നാലിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരിക്ക് കൂട്ടിരിക്കാന്‍ പിതാവ് പോയ സമയത്താണ് ബിന്ദുവിനെ കാണാതാകുന്നത്. സഹോദരന്‍ മോഹനനും ബിന്ദുവും മകനും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ബിന്ദുവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോത്തുകല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 18 വയസ്സുള്ള മകനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.