എടക്കര: മലവെള്ളപ്പാച്ചിലില്‍ പുന്നപ്പുഴ ഗതിമാറിയൊഴുകി ആറംപുളിക്കല്‍ കടവ് ചെക്ക് ഡാം ബ്രിഡ്ജിെൻറ അപ്രോച് റോഡ് ഒഴുകിപ്പോയി. ചുങ്കത്തറ പഞ്ചായത്തിലെ മണിലി-കൊന്നമണ്ണ വാര്‍ഡുകളെ ബന്ധിപ്പിച്ച് പുന്നപ്പുഴയില്‍ നിർമിച്ച ചെക്ക് ഡാമിെൻറ അപ്രോച് റോഡാണ് കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്.
2017ലാണ് ആറംപുളിക്കല്‍കടവില്‍ ചെറുകിട ജലസേചന വകുപ്പിെൻറ ചെക്ക് ഡാം നിര്‍മാണം ആരംഭിച്ചത്. പ്രദേശത്തെ 500 ഹെക്ടര്‍ കൃഷിയിടങ്ങളിലേക്ക് ജലസേചനം സാധ്യമാക്കുന്നതിലുപരി ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യംകൂടി പദ്ധതിക്കുണ്ട്. ജലസേചന വകുപ്പിന് കീഴിലെ പ്രവൃത്തിയായതിനാല്‍ അപ്രോച് റോഡ് നിര്‍മാണം പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല.
എന്നാല്‍, 15 മീറ്റർ അപ്രോച് റോഡ് കരാറുകാരന്‍ നിര്‍മിക്കുകയും മണ്ണ് നിറക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരുഭാഗം റോഡടക്കം പൂര്‍ണമായി തകര്‍ന്ന് പുഴ സമീപത്തെ കര്‍ഷകെൻറ ഭൂമിയിലൂടെയാണ് ഒഴുകുന്നത്. നിലവില്‍ ആറ് മീറ്റര്‍ വീതിയുള്ള റോഡ് എട്ട് മീറ്ററാക്കി അപ്രോച് റോഡ് നിര്‍മിക്കാൻ പി.വി. അൻവർ എം.എൽ.എയുടെ നിർദേശപ്രകാരം ചുങ്കത്ത ഗ്രാമപഞ്ചായത്ത് എ.ഇ എസ്റ്റിമേറ്റ് തയാറാക്കിനല്‍കിയിരുന്നു. ഇരുവശങ്ങളിലുമായി 800 മീറ്റര്‍ അപ്രോച് റോഡ് നിര്‍മിക്കാൻ ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ചിട്ടുമുണ്ട്. നിര്‍മാണം പൂര്‍ത്തിയായ ചെക്ക് ഡാം ഉദ്ഘാടനത്തിന് കാത്തിരിക്കെയാണ് മലവെള്ളപ്പാച്ചിലില്‍ നിലവിലെ അപ്രോച് റോഡ് ഒലിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.