ക​ല്‍ക്കു​ള​ത്ത് കി​ഴ​ക്കേ പ​ന​യ​ന്നാ​മു​റി ബോ​സി​െൻറ തോ​ട്ട​ത്തി​ലെ തേ​ന്‍പെ​ട്ടി ക​ര​ടി ന​ശി​പ്പി​ച്ച നി​ല​യി​ല്‍

കല്‍ക്കുളം വിട്ടുപോകാതെ കരടി; ജനം ഭീതിയില്‍

എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ക​ല്‍ക്കു​ള​ത്ത് വീ​ണ്ടും ക​ര​ടി​യി​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ര്‍. ക​ല്‍ക്കു​ളം പ​ഞ്ചാ​യ​ത്തു മൈ​താ​ന​ത്തി​നു സ​മീ​പ​ത്തു​ള്ള കു​ന്നി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ക​ര​ടി​യെ ക​ണ്ട​ത്. സ്കൂ​ള്‍കു​ന്ന് ഭാ​ഗ​ത്തെ​ത്തി​യ ക​ര​ടി ക​ല്‍ക്കു​ളം കി​ഴ​ക്കേ പ​ന​യ​ന്നാം​മു​റി ബോ​സി​െൻറ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ സ്ഥാ​പി​ച്ച തേ​ന്‍പെ​ട്ടി​ക​ള്‍ ന​ശി​പ്പി​ച്ചു.

ഒ​രാ​ഴ്ച​യാ​യി ക​ര​ടി​യു​ടെ സാ​ന്നി​ധ്യം​കൊ​ണ്ട് ഭീ​തി​യി​ല്‍ ക​ഴി​യു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും റ​ബ​ര്‍ തോ​ട്ട​ത്തി​ലെ പെ​ട്ടി​ത്തേ​ന്‍ പൊ​ളി​ച്ച് അ​തി​ലെ അ​ട ക​ര​ടി തി​ന്നി​രു​ന്നു.

ഇ​തേ​തു​ട​ര്‍ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

ക​ര​ടി വീ​ണ്ടും വ​ന്നാ​ല്‍ കെ​ണി വെ​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍കി​യാ​ണ് അ​ന്ന് വ​ന​പാ​ല​ക​ര്‍ മ​ട​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച ക​ര​ടി വീ​ണ്ടും ഇ​റ​ങ്ങി​യ​താ​യി അ​റി​യി​ച്ചി​ട്ടും വ​നം ദ്രു​ത​ക​ര്‍മ സേ​ന​യോ പ​ടു​ക്ക സ്​​റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

അ​ധി​കൃ​ത​ര്‍ അ​നാ​സ്ഥ തു​ട​ര്‍ന്നാ​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് ക​ല്‍ക്കു​ളം പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.