എടക്കര: തമിഴ്നാട് സ്വദേശികളായ മൂന്നംഗ ബൈക്ക് മോഷണ സംഘം എടക്കര പൊലീസിന്റെ പിടിയിലായി. മധുരൈ കാണ്ഡി വില്ലേജില്‍ രാജു (30), തിരുവണ്ണാമല ജമനമത്തൂര് രാജേന്ദ്രന് (47), തൂത്തുക്കുടി ബിലാത്തിക്കുളം രാജ എന്ന രാജേഷ് (27) എന്നിവരെയാണ് എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എടക്കര സ്റ്റേഷന് പരിധിയിലെ പാലേമാട് എലമ്പിലാശേറി മുഹമ്മദ് ആലിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച് ബൈക്കുമായി പോകവെയാണ് സംഘം പിടിയിലായത്.
നൈറ്റ് പട്രോളിങ്ങിനിടെ പ്രതികളെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടുകയും ചോദ്യം ചെയ്യലില്‍ ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘമാണെന്ന് വ്യക്തമാകുകയുമായിരുന്നു. പ്രതികള്‍ എടക്കര ഗവ. ഹൈസ്കൂളിന് സമീപവും മരുത നാരോക്കാവിലും വാടക ക്വാര്‍ട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്. കൂലിവേല ചെയ്തുവരുന്നതിനിടയിലാണ് ബൈക്ക് മോഷണത്തിനിറങ്ങിയത്. ഇവരുടെ താമസസ്ഥലത്തുനിന്ന് മൂന്ന് ബൈക്കുകള്‍ പിടികൂടിയിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എടക്കര ഇന്‍സ്പെക്ടര്‍ക്ക് പുറമെ സബ് ഇന്‍സ്പെക്ടര്‍ രവി, എ.എസ്.ഐ അബ്ദുല്‍ മുജീബ്, സീനിയര്‍ സി.പി.ഒമാരായ രാജന്, സി.എ. മുജീബ്, വാസുദേവന്‍, സി.പി.ഒമാരായ ഉണ്ണികൃഷ്ണന്, സാബിര്‍ അലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.