എടക്കര: സംരക്ഷിക്കാന്‍ ആളില്ലാതായതോടെ ചെമ്പ്ര കോളനിയിലെ ചെല്ലനെ സ്നേഹാലയ അധികൃതര്‍ ഏറ്റെടുത്തു. പോത്തുകല്‍ പഞ്ചായത്തിലെ ഭൂദാനം ചെമ്പ്ര പട്ടികവര്‍ഗ കോളനിയിലെ മന്തെൻറയും മാതിയുടെയും മകനായ ചെല്ലനെയാണ് കോഴിക്കോട് സ്നേഹാലയ ഓള്‍ഡ് ഏജ് ഹോം അധികൃതര്‍ ഏറ്റെടുത്തത്. അരിവാള്‍ രോഗബാധയെ തുടര്‍ന്ന് ജന്മനാതളര്ന്ന ശരീരവുമായാണ് ചെല്ലന് ജീവിക്കുന്നത്. 30കാരനായ ചെല്ലനെ പ്രായമായ മാതാപിക്കളായ മന്തനും മാതിയുമാണ് ഇത്രയും കാലം പരിപാലിച്ചിരുന്നത്.
രണ്ടാഴ്ച മുമ്പ് മാതാവ് മാതി മരിച്ചതോടെ ചെല്ലന് ദുരിതത്തിലായി. കിടന്ന കിടപ്പില്‍ ഒന്നനങ്ങാന്പോലുമാകാത്ത ചെല്ലനെ 90കാരനായ പിതാവിന്നോക്കാന് കഴിയാതെയായി. വിവരമറിഞ്ഞ് എത്തിയ സ്നേഹാലയ സാരഥി അനിലയാണ് ചെല്ലനെ സംരക്ഷിക്കാന്‍ തയാറായത്. മന്തനെയും സ്നേഹാലയത്തിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ തയാറായെങ്കിലും ജനിച്ചുവളര്‍ന്ന ഊരും കാടും വിട്ടുപോകാന്‍ മന്തന് തയാറായില്ല.
കോളനിയില്‍ എത്തിയ സ്നേഹാലയ അധികൃതര്‍ കോളനിക്കാരുടെ അനുമതിയോടെ ചെല്ലനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിദ്യാരാജന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.എ. തോമസ്, തങ്ക കൃഷ്ണന്, അംഗങ്ങളായ മുസ്തഫ പാക്കട, ഹരിദാസന്, പോത്തുകല്‍ എ.എസ്.ഐ സോമന്, സി.പി.ഒമാരായ രാജഷ് കുട്ടപ്പന്, സുരേഷ് ബാബു, രതീഷ്, ഡബ്ല്യൂ.സി.പി.ഒ ഷൈനി, പരിരക്ഷ നഴ്സ് ജയശ്രീ, ട്രോമാകെയര്‍ അംഗം ബെന്നി എന്നിവരുടെ സാന്നിധ്യത്തിലാണ് കോളനിയിലെത്തി ചെല്ലനെ കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.