എടക്കര: മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും പിടിയില്‍. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട ചുങ്കത്തറ ചീരക്കുഴി സ്വദേശിയായ 25കാരിയെയും തൃശൂര്‍ ടൗണില്‍ ടാക്സി ഡ്രൈവറായ അരണാട്ടുകര മാന്‍കുളങ്ങര പറമ്പില്‍ അമീറിനെയുമാണ് (38) എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത്ത് ലാല്‍ അറസ്റ്റ് ചെയ്തത്.
ഭര്‍തൃമതിയായ യുവതി കഴിഞ്ഞ പതിനാലിനാണ് ഭാര്യയും 12 വയസ്സുള്ള മകളുമുള്ള യുവാവിനൊപ്പം ഒളിച്ചോടിയത്. ഏഴുവയസ്സുള്ള കുട്ടിയെ മാതാവിനെ ഏല്പിച്ച ശേഷം മൂന്നര വയസ്സുള്ള കുട്ടിയെയും കൂട്ടി പോയ യുവതി കാമുകനൊപ്പം തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. കൂടെയുള്ള കുട്ടിയെ ഉപേക്ഷിക്കാനായി നാട്ടില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.
ഖത്തറിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ സഹോദരനില്‍നിന്ന് പതിനായിരം രൂപ വാങ്ങിയാണ് ഇരുവരും മുങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെയും കുട്ടികളെ ഉപേക്ഷിക്കാനുള്ള പ്രേരണാകുറ്റത്തിന് യുവാവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരേയും മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി. ഇന്‍സ്പെക്ടര്‍ക്ക് പുറമെ എസ്.ഐ ജോസ്, സി.പി.ഒമാരായ അരുണ്‍, ടി.എസ്. നിഷ എന്നിവരാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.