എടക്കര: ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സംവിധാനം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് അട്ടിമറിക്കുകയാണെന്നാരോപിച്ച് സി.പി.എം നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ 24ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ എട്ട് മെഷീന് ഉപയോഗിച്ച് 32 പേരെയാണ് സി.എച്ച്.സിയിലെ യൂനിറ്റില്‍ ഡയാലിസിസിന് വിധേയമാക്കുന്നത്.
എല്ലാ രോഗികള്‍ക്കും ഡയാലിസിസ് ഉറപ്പ് വരുത്തുന്നതിനാണ് എം.എല്‍.എ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് മെഷീന് കൂടി അനുവദിച്ചത്.
എന്നാല്‍, മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രസിഡൻറ് തയാറാവുന്നില്ലെന്നാണ് ആരോപണം.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഇ.എ. സുകു (വഴിക്കടവ്), ജോസഫ് ജോണ്‍ (പോത്തുകല്‍), പി.ടി. ഉസ്മാന് (ചാലിയാര്‍), മൂത്തേടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ടി. റെജി എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.