മരുതയില്‍ ഏറ്റുമുട്ടുന്നത് ഗുരുനാഥയും ശിഷ്യയും തമ്മില്‍

എടക്കര: ഗുരുനാഥയും ശിഷ്യയും തമ്മിലുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയമാകുകയാണ് മരുത ബ്ലോക്ക് ഡിവിഷന്‍. എല്‍.ഡി.എഫിനായി ഇ.ആര്‍. രാജമ്മ ടീച്ചറും യു.ഡി.എഫിനായി പാത്തുമ്മ ഇസ്മായിലുമാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്.

നിലമ്പൂര്‍ ​ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം ഡിവിഷനാണ് മരുത. നിലവില്‍ എല്‍.ഡി.എഫി​െൻറ കൈയിലുള്ള ബ്ലോക്ക് ഡിവിഷന്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും കടുത്ത പോരാട്ടമാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. മരുത ഗവ. സ്കൂളിലെ 30 വര്‍ഷത്തെ സേവനത്തിനുശേഷം തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുമ്പോള്‍ ഒരു പരിചയപ്പെടുത്തലി​െൻറ ആവശ്യമില്ലെന്നതാണ് രാജമ്മ ടീച്ചര്‍ക്ക് തുണ.

വീട്ടമ്മയായ പാത്തുമ്മക്കും ഇത് കന്നിയങ്കമാണ്. കഴിഞ്ഞ തവണത്തെ ഭരണപരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങള്‍ക്കൊപ്പംനിന്ന് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് മുന്‍തൂക്കം നല്‍കുകയെന്ന് ഇരുവരും പറയുന്നു. മരുത മേഖലയില്‍ ഗൃഹസന്ദര്‍ശനത്തിലൂടെ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.

Tags:    
News Summary - Conflict in Marutha between Teacher and student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 03:58 GMT