എടക്കര: ഏറ്റവും കൂടുതല്‍ കരിങ്കൊടി കണ്ട മുഖ്യമന്ത്രിയായി ഗിന്നസ് ബുക്കില്‍ കയറിക്കൂടാനുള്ള യാത്രയിലാണ് പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പൊലീസിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗണ്മാന്മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് എടക്കരയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ഓഫിസില്‍നിന്ന് പ്രകടനമായെത്തിയ സമരക്കാരെ എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞത് ഉന്തിനും തള്ളനുമിടയാക്കി. എടക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തോപ്പില്‍, പാനായില്‍ ജേക്കബ്, പി. ഉസ്മാന്, ഒ.ടി. ജെയിംസ്, വി.പി. അബ്ദുല്‍ ജലീല്‍, താജ സക്കീര്‍, റഷീദ് വാളപ്ര എന്നിവര്‍ സംസാരിച്ചു. പി. പുഷ്പവല്ലി, ടി.കെ. ഹഫ്സത്ത്, കെ.സി. ഷാഹുല്‍ ഹമീദ്, സുലൈമാന്‍ കാട്ടിപ്പടി, ശരീഫ് എടക്കര, ടി.ടി. മന്‍സൂര്‍, അസീസ് ഉണിച്ചന്തം, വിനോദ് കരിമ്പനക്കല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. എടക്കര, ചുങ്കത്തറ, മൂത്തേടം മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
പോത്തുകല്ല് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പോത്തുകൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി സെക്രട്ടറി ഹാരിസ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി തുരുത്തേല്‍ രാജു അധ്യക്ഷത വഹിച്ചു. സി.വി. മുജീബ്, നാസര്‍ സ്രാമ്പിക്കല്‍ എന്നിവര്‍ സംസാരിച്ചു.
വണ്ടൂർ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ നടത്തിയ വണ്ടൂർ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. 10 മിനിറ്റോളം പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. മാര്‍ച്ച് അഖിലേന്ത്യ മഹിള കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ. ഫാത്തിമ റോഷ്ന ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കാപ്പിൽ മുരളി അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് കെ.സി. കുഞ്ഞിമുഹമ്മദ്, പി. വാസുദേവന്‍, ടി.പി. ഗോപാലകൃഷ്ണന്, വി.എ. ഇബ്നു കദീര്‍, അഷ്റഫ് കന്നങ്ങാടന്‍, റഹീം മൂര്‍ഖന്‍, നൗഷാദ് പൊത്തന്‍കോടന്‍, ബിജേഷ് നെച്ചിക്കോടന്‍, നൗഫല്‍ പാറക്കുളം, ജൈസല്‍ എടപ്പറ്റ, സി.പി. സിറാജ്, സി. സുഹൈല്‍, അഫ്ലഹ് തുടങ്ങിയവർ പങ്കെടുത്തു.
പൂക്കോട്ടുംപാടം: അമരമ്പലം, കരുളായി മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖത്തിൽ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷൻ കവാടത്തിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന സ്റ്റേഷൻ ഉപരോധം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാലൊളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കേമ്പിൽ രവി അധ്യക്ഷത വഹിച്ചു.
പി.ജി. രാജഗോപാലൻ, ടി. സുരേഷ് കുമാർ, ശിവദാസൻ ഉള്ളാട്, അമീർ പൊറ്റമ്മൽ, ഷീബ പുഴിക്കുത്ത്, വി.പി. അഫീഫ, രാഹുൽ തേൾപ്പാറ, ഷംസീർ കല്ലിങ്ങൽ, വി.കെ. ബാലസുബ്രഹ്മണ്യൻ, നിഷാദ് പൊട്ടേങ്ങൽ എന്നിവർ സംസാരിച്ചു.
നിലമ്പൂർ: നിലമ്പൂർ മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെയും ചാലിയാർ മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിലമ്പൂർ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജ് അധ്യക്ഷത വഹിച്ചു.
വഴിക്കടവ്: വഴിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ വഴിക്കടവ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീർ മണൽപ്പാടം അധ്യക്ഷം വഹിച്ചു.
എടവണ്ണ: എടവണ്ണ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ബ്ലോക്ക് പ്രസിഡന്റ് ഇ.എ. കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ഹൈദർ അധ്യക്ഷത വഹിച്ചു.
കരുവാരകുണ്ട്: കരുവാരകുണ്ട്, തുവ്വൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സ്റ്റേഷൻ കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു.
എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കബീർ ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് മണ്ഡലം പ്രസിഡന്റ് എൻ.കെ. അബ്ദുൽ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.
തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജ്യോതി, മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, സി.പി. മുഹമ്മദ്, റഷീദ് പൊറ്റയിൽ, നിസാം ആബിദലി, പി.കെ. റഷീദ്, ബാബുമണി, യൂസുഫ് പാന്ത്ര, വി.പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. മരുതിങ്ങലിൽനിന്ന് ആരംഭിച്ച മാർച്ചിന് വി. ആബിദലി, വി. ഷൗക്കത്ത്, കെ. ഹുസൈൻ, ഖാദർ വാലയിൽ, മുനീർ കുരിക്കൾ, പി. സൈനബ എന്നിവർ നേതൃത്വം നൽകി.
കാളികാവ്: കാളികാവ്, ചോക്കാട് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാളികാവ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോജി കെ. അലക്സ് ഉദ്ഘാടനം ചെയ്തു.
കാളികാവ് ജങ്ഷൻ ചുറ്റി നടത്തിയ മാർച്ച് സ്റ്റേഷന് സമീപം എസ്.ഐ വി. ശശിധരൻ, എ.എസ്.ഐ അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണയിൽ ഐ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
മുപ്ര ഷറഫുദ്ദീൻ, കെ. തങ്കമ്മു, പി. ഷിജിമോൾ, സി. ഷാഹിന, എ.കെ. മുഹമ്മദലി, സക്കീർ ഹുസൈൻ, ഒ.പി. നവാഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.