എടക്കര: രണ്ടാഴ്ചയോളമായി മൂത്തേടം കല്‍ക്കുളത്ത് ഭീതിവിതച്ച് വിലസുന്ന കരടിയെ കുടുക്കാന്‍ തീരുമാനം. പടുക്ക വനം സ്റ്റേഷനില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വനം അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പടുക്ക ഫോറസ്റ്റ് ഓഫിസില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ പഞ്ചായത്തും നാട്ടുകാരും പങ്കെടുത്തു.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി. ഇതിെൻറ ഭാഗമായി രണ്ട് കോടി 22 ലക്ഷം രൂപ ചെലവഴിച്ച് ബാലംകുളം, കല്‍ക്കുളം, നെല്ലിക്കുത്ത്, നമ്പൂരിപ്പൊട്ടി മേഖലയിലേക്ക് ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
കാട്ടാനയുള്‍പ്പെടെ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലിറങ്ങുന്നത് തടയാന്‍ ഉരുക്കുവേലി ഫലപ്രദമാണെന്ന് ഇടുക്കി മാങ്കുളത്ത് പരീക്ഷിച്ച് വിജയിച്ചതാണ്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് എം.എല്‍.എ കരുളായി റേഞ്ച് ഓഫിസറോട് നിര്‍ദേശിച്ചു.
കരടിയിറങ്ങുന്ന സ്ഥലത്ത് ആര്‍.ആര്‍.ടി സേവനം ലഭ്യമാക്കും. പടുക്ക ഫോറസ്റ്റ് ഓഫിസിനോട് ചേര്‍ന്ന് റോഡിലേക്ക് അപകടഭീഷണിയായി നില്‍ക്കുന്ന അക്വേഷ്യ മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റുമെന്നും ചര്‍ച്ചയില്‍ വനപാലകര്‍ അറിയിച്ചു.
മൂത്തേടം പഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി, കരുളായി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ. രാജേഷ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.പി. മജീദ്, പഞ്ചായത്തംഗം ടി. അനീഷ്, സി.പി.എം ലോക്കല്‍ സെക്രട്ടറി വി.കെ. ഷാനവാസ്, പി.കെ. വാസുദേവന്‍, എ.പി. അനില്‍, പി. സന്തോഷ്, ഇട്ടേപ്പാടന്‍ ഉസ്മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.