എടക്കര: തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗം പോത്തുകല്‍ പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു. സ്റ്റേഷന് പരിധിയിലെ പ്രധാന ആദിവാസി കോളനികളിലെ ഊര് മൂപ്പന്മാരെ ഡി.ഐ.ജി നേരില്‍കണ്ട് സംസാരിച്ചു.
ഉള്‍ക്കാട്ടിലെ കുമ്പളപ്പാറ, ഇരുട്ടുകുത്തി, തണ്ടന്‍കല്ല്, വാണിയംപുഴ, കവളപ്പാറ കോളനിയിലെ ഊര് മൂപ്പന്മാരുമായാണ് വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സംഭാഷണം നടത്തിയത്. രാവിലെ പത്തിന് എത്തിയ ഡി.ഐ.ജി വൈകീട്ട് മൂന്നിനാണ് മടങ്ങിയത്. ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനവും സുരക്ഷയും ഉറപ്പ് വരുത്തുമെന്ന് ഡി.ഐ.ജി ഉറപ്പ് നല്കി. സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രത്യേക നിര്‍ദേശ പ്രകാരം പോത്തുകല്‍ പൊലീസ് സ്റ്റേഷനിലെ അംഗബലം വര്‍ധിപ്പിക്കാനും സ്വന്തം സ്ഥലം കണ്ടെത്തി സുരക്ഷയുള്ള കെട്ടിടം നിര്‍മിക്കാനുമുള്ള നടപടി ആരംഭിക്കും. സ്റ്റേഷന് അനുയോജ്യമായ സ്ഥലങ്ങള്‍ ഡി.ഐ.ജിയും സംഘവും സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.