എടക്കര: 18 വയസ്സിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും കോവിഡ് പ്രതിരോധ വാക്സിെൻറ ആദ്യ ഡോസ് നല്കി ചുങ്കത്തറ ഗ്രാമപഞ്ചായത്ത്. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചുങ്കത്തറയിലാണ് 20 വാര്‍ഡുകളിലും ആദ്യ ഡോസ് നല്‍കിയത്.
33 ഗോത്രവര്‍ഗ കോളനികളുള്ള പഞ്ചായത്തില്‍ പരിമിതികളെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രസിഡൻറ് വല്‍സമ്മ സെബാസ്റ്റ്യന്‍ പറഞ്ഞു. പഞ്ചായത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം 33,500 ആണ് ജനസംഖ്യ. ഇതില്‍ 31,000 േപർക്കും ആദ്യഡോസ് വാക്സിന് നല്കി. ചുങ്കത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ലാല്‍ പരമേശ്വരന്, കുറുമ്പലങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ആസിയ സുഹാന എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചാണ് ആദ്യ ഡോസ് വാക്സിനേഷന് നടത്തിയത്. പള്ളിക്കുത്ത്, കാട്ടിലപ്പാടം, വളയനൊടി, കൊന്നമണ്ണ, വെള്ളാംപാടം, പെരുമ്പിലാട്, കുന്നത്ത്, മുണ്ടപ്പാടം, സുല്‍ത്താന്‍പടി തുടങ്ങി 33 പട്ടികവര്‍ഗ കോളനികളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് വാക്സിനേഷന് നടത്തിയത്. ക്യാമ്പുകളിലേക്ക് എത്താത്തവര്‍ക്ക് കോളനികളില്‍ എത്തിയും കിടപ്പുരോഗികള്‍ക്ക് അവരവരുടെ വീടുകളിലെത്തിയും വാക്സിന് നല്കി. 1038 പേരെ പങ്കെടുപ്പിച്ച് ജില്ലയില്‍ തന്നെ ആദ്യ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചത് ചുങ്കത്തറയിലാണ്.
വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷം രൂപയാണ് നീക്കിെവച്ചത്. കോവിഡ് പോസിറ്റിവായവര്‍ക്കും വിമുഖതയുള്ളവര്‍ക്കും വാക്സിന് നല്‍കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം രണ്ടാം ഡോസ് നല്‍കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൈനബ മാമ്പള്ളി, സ്ഥിരം സമിതി അധ്യക്ഷരായ ടി.പി. റീന, ബിന്ദു സത്യന്, എം.ആര്. ജയചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.