എടക്കര: പോത്തുകല്‍ മുണ്ടേരിയില്‍ ഡി.വൈ.എഫ്.ഐ യൂനിറ്റ് വൈസ് പ്രസിഡൻറ് മൂത്തേടത്ത് മുജീബ് റഹ്മാനെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. മുണ്ടേരി ഏട്ടപ്പാറ വാളപ്ര ഷൗക്കത്തിനെയാണ് (56) പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഞായറാഴ്ച മുണ്ടേരി നാരങ്ങാപ്പൊയില്‍ ബദല്‍ സ്കൂളില്‍ നടന്ന ഗ്രാമസഭായോഗത്തിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് സമീപത്തെ ചായക്കടയില്‍നിന്ന് വാക്കത്തിയെടുത്ത് ഷൗക്കത്ത് മുജീബ് റഹ്മാനെ വെട്ടുകയായിരുന്നു. വെട്ട് തടയുന്നതിനിടെ മുജീബിെൻറ ഇടത് കൈവിരലുകള്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ചതന്നെ ഷൗക്കത്തിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.