എടക്കര: തമിഴ്നാട് വനമേഖലയിൽനിന്ന് മുണ്ടേരി വനത്തിലെത്തിയ ആക്രമണകാരിയായ കൊമ്പനെ കുമ്പളപ്പാറ കോളനിക്ക് സമീപം കണ്ടെത്തി. കുമ്പളപ്പാറക്കാരായ ആദിവാസികളാണ് ഞായറാഴ്ച കൊമ്പനെ വരക്കംതോട് ഭാഗത്ത് കണ്ടത്. ആദിവാസികള്‍ മൊബൈൽ ഫോണില്‍ പകര്‍ത്തിയ ചിത്രത്തില്‍നിന്ന് ഇതേ ആന തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. ശനിയാഴ്ച രണ്ട് ആദിവാസികള്‍ക്ക് പിറകെ കൊമ്പന് ഏറെ ദൂരം പിന്തുടര്ന്നിരുന്നു. ആനയെ കണ്ടെത്താന്‍ തമിഴ്നാട് വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഗൗതമിെൻറ നേതൃത്വത്തില്‍ നാലംഗ സംഘം ഞായറാഴ്ച വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.
വാണിയംപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശശികുമാറിെൻറ നേതൃത്വത്തിലുള്ള സംഘവും ഇവരോടൊപ്പം ചേര്‍ന്ന് തിങ്കളാഴ്ച വനമേഖലയില്‍ കൊമ്പനായി തിരച്ചില്‍ നടത്തും.
കൊമ്പനെ കണ്ടെത്തിക്കഴിഞ്ഞ ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കും. പന്തല്ലൂര്‍ ഭാഗത്ത് നാലുപേരെയാണ് ഈ കൊമ്പന് കൊലപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.